വാളയാർ കേസിൽ സർക്കാരിന്റെ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കാമെന്ന് ഹൈക്കോടതി. നവംബർ 9ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. കേസിൽ പുനർവിചാരണ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. വേണമെങ്കിൽ പുനരന്വേഷണത്തിനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്
പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിന്റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ് പറ്റി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ദുർബലപ്പടുത്തി പുനർവിചാരണ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു
2017 ജനുവരിയിലാണ് വാളയാറിൽ 13ഉം ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരു കുട്ടികളും ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പ്രതികലാണ് കേസിലുള്ളത്.

 
                         
                         
                         
                         
                         
                        