സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 4690 രൂപയാണ് വില.
ആഗോളവിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1900 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ ആഗോളവിലയിൽ 25 ശതമാനമാണ് സ്വർണത്തിന് ഉയർന്നത്.