ബസുകൾ യഥാ സമയം പരിപാലിച്ചില്ല; ‍ എറണാകുളം ഡിപ്പോ എഞ്ചിനീയറെ സുൽത്താൻ ബത്തേരിയിലേക്ക് സ്ഥലം മാറ്റി

സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി സിഎംഡി ബിജുപ്രഭാകർ ഐഎഎസിന്റെ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി ബസുകൾ യഥാ സമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ എറുണാകുളം ഡിപ്പോ എഞ്ചിനീയർ പി.പി.മാർട്ടിനെ സുൽത്താൻ ബത്തേരി യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു ഉത്തരവിറക്കി. പകരം സുൽത്താൻ ബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എം. ബിജുവിനെ എറുണാകുളം ഡിപ്പോയിലേക്കും മാറ്റി നിയമിച്ചു. കൊവിഡ് കാലത്ത് ബസുകൾ സർവ്വീസ് നടത്താത്തത് കാരണം ഡിപ്പോകളിലും , ഗ്യാരേജുകളിലും കിടക്കുന്ന അവസ്ഥയിൽ 3 ദിവസം കൂടുമ്പോൾ അറ്റകുറ്റ പണികൾ നടകത്തുകയും , യഥാ…

Read More

എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്‌ചാർജ് ചെയ്‌തിരിക്കുന്നത്‌. കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതര പ്രശ്നമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്ന്ന് കസ്റ്റംസ്…

Read More

ഇന്ന് രോഗമുക്തി നേടിയത് 7469 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 92,731 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂർ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂർ 72, കാസർഗോഡ് 293 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂർ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

വയനാട് 51 പേര്‍ക്ക് കൂടി കോവിഡ്; 128 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.10.20) 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1026 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 51 പേര്‍ ഇതര ജില്ലകളില്‍ ചികില്‍സയിലുണ്ട്….

Read More

രാഹുല്‍ ഗാന്ധി വയനാട്ടിലെ കവളപ്പാറ ദുരന്തത്തിലെ ഇരകളായ സഹോദരിമാര്‍ക്ക് വീട് കൈമാറി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബുധനാഴ്ച മടങ്ങും

വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡല പര്യടനത്തിനായി വീണ്ടും കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നേരെ മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തു കൊണ്ടാണ് ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമിട്ടത്. യോഗത്തിന് പിന്നാലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകളായ സഹോദരിമാര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായത്. മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് നിര്‍മ്മിച്ചത്. മൂന്ന് കോടി 18 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. മഞ്ഞാടിയില്‍ ഒരാള്‍ക്ക് 3.2 സെന്റ് സ്ഥലവും ചീരാല്‍ വെണ്ടോലില്‍ 3.07 സെന്റ് സ്ഥലവുമാണ്…

Read More

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് തളിപറമ്പ് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ കളിപ്പിച്ചതിന്റെ വിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു…

Read More

ഹാത്രാസ് കേസ്: സിബിഐ സംഘം പ്രതികളെ ജയിലിലെത്തി കണ്ടു; ആശുപത്രിയിലും പരിശോധന

യുപിയിലെ ഹാത്രാസിൽ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാനായി സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും അന്വേഷണ സംഘം സന്ദർശനം നടത്തി.   പെൺകുട്ടിയുടേതായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തിയത്

Read More