യുപിയിലെ ഹാത്രാസിൽ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാനായി സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും അന്വേഷണ സംഘം സന്ദർശനം നടത്തി.
പെൺകുട്ടിയുടേതായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തിയത്