നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നാളെ ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ട രേഖകൾ സിബിഐ ഇതുവരെ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സിബിഐ വാദം ആരംഭിച്ചിരുന്നില്ല
നാളെ നാലാമത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്. 27തവണയാണ് കേസ് ഇതിന് മുമ്പ് മാറ്റിവെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസമായ നാളെ സിബിഐ കേസിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകമാകുക.
രണ്ട് കോടതികൾ കുറ്റവിമുക്തരാക്കി വിധി പറഞ്ഞ കേസിൽ ഇടപെടണമെങ്കിൽ ശക്തമായ വാദങ്ങൾ വേണമെന്ന് ജസ്റ്റിസ് ലളിത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.