എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശപ്രകാരം വാദങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് സിബിഐ സമർപ്പിച്ചിട്ടുണ്ട്
രണ്ട് കോടതികൾ തീരുമാനമെടുത്ത കേസിൽ വീണ്ടും വരുന്നുണ്ടെങ്കിൽ ശക്തമായ വാദങ്ങൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സിബിഐ വാദങ്ങൾ കുറിപ്പായി എഴുതി നൽകിയത്.
വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനാണ് സാധ്യത. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരളാ ഹൈക്കോടതി നടപടിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.