എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ബഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ ഹൈക്കോടതി വിധിക്കെതിരെ സിബിഐ, കസ്തൂരി രംഗ അയ്യർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്
കേരളം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് ലാവ്‌ലിൻ കേസ് ഒരിക്കൽ കൂടി പൊന്തി വരുന്നത്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് മൂന്ന് വർഷം കേസ് പരിഗണിച്ചത്. നിലവിൽ ലാവ്‌ലിൻ കേസ് യുയു ലളിതിന്റെ ബെഞ്ചിലേക്ക് എത്തുമ്പോൾ ജസ്റ്റിസ് എൻ വി രമണ കേസിൽ നിന്ന് പിൻമാറുക കൂടിയാണ്
2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നുമായിരുന്നു വിധി.