ഡിസംബർ 8ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ട് (ചൊവ്വാഴ്ച) ‘യാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അന്നേദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും…

Read More

പകരക്കാരനായി വന്ന് ചഹല്‍ കത്തിക്കയറി; നടരാജനും സൂപ്പര്‍:ആദ്യ ടി20 ഇന്ത്യക്ക്

കണ്‍കഷന്‍ സബ്റ്റിറ്റൂട്ടായി കളിച്ച് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും കത്തിക്കയറിയപ്പോള്‍ കംഗാരുപ്പട ചാരമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിക്കുകയായിരുന്നു. നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി20യിലെയും അരങ്ങേറ്റം നടരാജന്‍…

Read More

പകരക്കാരനായി വന്ന് ചഹല്‍ കത്തിക്കയറി; നടരാജനും സൂപ്പര്‍:ആദ്യ ടി20 ഇന്ത്യക്ക്

കണ്‍കഷന്‍ സബ്റ്റിറ്റൂട്ടായി കളിച്ച് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും കത്തിക്കയറിയപ്പോള്‍ കംഗാരുപ്പട ചാരമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിക്കുകയായിരുന്നു. നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി20യിലെയും അരങ്ങേറ്റം നടരാജന്‍…

Read More

സംസ്ഥാനത്ത് 29 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 4991 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.  

Read More

വയനാട് ‍ജില്ലയിൽ 180 പേര്‍ക്ക് കൂടി കോവിഡ്;139 പേര്‍ക്ക് രോഗമുക്തി, 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കോവിഡ്; 4991 സമ്പർക്ക രോഗികൾ: 5496 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

യുകെയില്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ബാച്ചുകളെത്തി; ബെല്‍ജിയത്തില്‍ നിര്‍മിച്ച പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിന്‍

യുകെയില്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ബാച്ചുകളെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിനുകളുടെ ഡോസുകളാണ് ഇത് പ്രകാരം എത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്ഥലത്തെ സെന്‍ട്രല്‍ ഹബിലാണ് ഡോസുകളെത്തിയിരിക്കുന്നതെന്നാണ് സൂചന. ഈ വാക്‌സിന്‍ ഡോസുകള്‍ അധികം വൈകാതെ യുകെയിലാകമാനമുള്ള ഹോസ്പിറ്റല്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയമാക്കുന്നതിനായി യുകെ 40 മില്യണ്‍ ഡോസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്റെ ആദ്യ തരംഗത്തിലൂടെ തന്നെ കോവിഡ് ഹോസ്പിറ്റല്‍…

Read More

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  

Read More