വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി.

പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.