നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും
ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം
1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക രചനക്കുള്ള പ്രൊഫഷണൽ നാടക അവാർഡ് നേടി. 1999ൽ പുനരധിവാസത്തിലൂടെ മികച്ച സിനിമാ തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.