ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ ജനപ്രിയ നാടക ഗാനങ്ങൾക്കും ശബ്ദം നൽകി
ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും നസീം പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 1992, 93, 94, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്‌ക്രീൻ ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.