ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. യു പി പോലീസ് അന്വേഷണത്തിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കി.
സിബിഐ അന്വേഷണ സംഘം അടുത്ത ദിവസം തന്നെ ഹാത്രാസിലെത്തും. കുടുംബത്തിന്റെ പരാതിയിലും സഹോദരനാണ് മർദിച്ചു കൊലപ്പെടുത്തിയതെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനകം നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ യുപി പോലീസ് സിബിഐക്ക് കൈമാറി
വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് ദഹിപ്പിച്ച സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് സ്വമേധയാ എടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബത്തെ ലക്‌നൗവിലേക്ക് മാറ്റി.