80 ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം

വാഷിംഗ്ടണ്‍: 80 ലക്ഷത്തിലേക്ക് കുതിച്ച് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം. 7,944,862 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധയുണ്ടെന്നാണ് നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരമുള്ള വിവരം. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.

കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, നോര്‍ത്ത്കരോലിന, അരിസോണ, ന്യൂജഴ്‌സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ കോവിഡ് രോഗബാധയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കാണ് കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. 33,377 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.