ഇന്നും സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ഇന്നും സംസ്ഥാനത്ത് 25 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.   തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍…

Read More

ബീഹാറിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മകനോടൊപ്പം പുഴയിൽ തള്ളി; അഞ്ച് വയസ്സുകാരൻ മരിച്ചു

ബീഹാറിലെ ബക്‌സറിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അഞ്ച് വയസ്സുകാരനായ മകനോടൊപ്പം പുഴയിൽ തള്ളി. യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. അതേസമയം കുട്ടി മരിച്ചു   ബക്‌സറിലെ ഓജോ ബാരോൺ എന്ന സ്ഥലത്താണ് ദാരുണ സംഭവം. ബാങ്കിലേക്ക് പോകുകയായിരുന്ന യുവതിയെയും കുട്ടിയെയും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് യുവതിയെയും കുട്ടിയെയും കൂട്ടിക്കെട്ടിയ ശേഷം നദിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2390 അടിയിലെത്തി

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2390 അടിയാണ് ഡാമിലെ ജലനിരപ്പ്. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും   2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. അതേസമയം നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജലനിരപ്പ് നേരിയ തോതിലാണ് ഉയരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Read More

ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ച 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ മരിച്ച 2 പേർക്ക് കോവിഡ് പോസിറ്റീവ്. നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) ആണ് മരിച്ചത്.  9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു കോവിഡ് പരിശോധനാഫലം  പോസിറ്റീവ് ആണ്.

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം…

Read More

ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ തുറക്കും

സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്‌റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ തുറക്കുക. നവംബർ ഒന്ന് മുതലാണ് ബീച്ചുകൾ തുറക്കുക കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചു കൊണ്ട് രണ്ട് ഘട്ടമായാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഒരാഴ്ച…

Read More

വയനാട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്;145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 96 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4980 ആയി. 3791 പേര്‍ ഇതുവരെ രോഗമുക്തരായി.ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1164 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84),…

Read More

2020 അവസാനത്തോടെ നിരവധി ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; വിശദാംശങ്ങള്‍ പുറത്തുവിട്ട് വാട്‌സ് ആപ്പ്

ന്യൂഡെല്‍ഹി: 2020 അവസാനത്തോടെ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ഐഫോണുകള്‍, സംസങ് ഗാലക്‌സി മാടോറോള , എല്‍ജി, എച്ച്ടിസി തുടങ്ങി നിരവധി ഫോണുകളിലാണ് വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകും. ഐഫോണ്‍ 4എസ്, ഐഫോണ് 5,…

Read More

വാഹനങ്ങളുടെയും, യാത്രക്കാരുടെയും നടുവൊടിക്കുന്ന പുല്ലാഞ്ഞിമേട് വളവ്

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്കൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിലാണ് റോഡിൻ്റെ ഇരുവശവും പൂർണമായും തകർന്നത്. തകർച്ചയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. റോഡിൻ്റെ തകർച്ച മൂലം ഇരുചക്ര വാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ദിവസേനയുണ്ടാവുന്നത്.. ദേശീയപാത വികസനത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, പ്രവർത്തി ആരംഭിക്കുമ്പോൾ ഇവിടം ഇൻ്റർലോക്ക് പാകുമെന്നുമാണ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്ന്. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി തുടങ്ങാൻ കാലതാമസം നേരിടുമെന്നത് വ്യക്തമാണ്. നിലവിലെ അവസ്ഥക്ക് അടിയന്തിര പരിഹാരം കാണാൻ റോഡിൻ്റെ അറ്റകുറ്റപണി…

Read More