ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2390 അടിയിലെത്തി

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2390 അടിയാണ് ഡാമിലെ ജലനിരപ്പ്. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും

 

2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. അതേസമയം നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജലനിരപ്പ് നേരിയ തോതിലാണ് ഉയരുന്നതെന്നും അധികൃതർ വ്യക്തമാക്കി.