വാഹനങ്ങളുടെയും, യാത്രക്കാരുടെയും നടുവൊടിക്കുന്ന പുല്ലാഞ്ഞിമേട് വളവ്

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്കൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിലാണ് റോഡിൻ്റെ ഇരുവശവും പൂർണമായും തകർന്നത്. തകർച്ചയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. റോഡിൻ്റെ തകർച്ച മൂലം ഇരുചക്ര വാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ദിവസേനയുണ്ടാവുന്നത്..

ദേശീയപാത വികസനത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, പ്രവർത്തി ആരംഭിക്കുമ്പോൾ ഇവിടം ഇൻ്റർലോക്ക് പാകുമെന്നുമാണ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്ന്.

എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി തുടങ്ങാൻ കാലതാമസം നേരിടുമെന്നത് വ്യക്തമാണ്.
നിലവിലെ അവസ്ഥക്ക് അടിയന്തിര പരിഹാരം കാണാൻ റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.