ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്
തളിപറമ്പ് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ കളിപ്പിച്ചതിന്റെ വിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
അതേസമയം റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സിപിഎം എഴുതി നൽകിയ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. 10 കോടി രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം വൈകിയതിനെ തുടർന്നായിരുന്നു സാജന്റെ ആത്മഹത്യ