സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘത്തിന്റെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം തള്ളി. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്
ഷോർട്ട് സർക്യൂട്ട് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അടഞ്ഞുകിടന്ന ഓഫീസിൽ ഫാൻ നിരന്തരമായി കറങ്ങുകയും കോയിൽ ചൂടായി സ്പാർക്ക് ഉണ്ടായെന്നുമാണ് പോലീസ് പറയുന്നത്. സ്പാർക്കിൽ നിന്ന് ഫാനിലേക്ക് തീ പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കൾ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിത്തമുണ്ടാകുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു
എന്നാൽ ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. തീപിടിത്തം നടന്ന സ്ഥലത്ത് നിന്നുമാറി മദ്യക്കുപ്പികൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.