മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ട; പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ
കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെ ഫേസ്ബുക്കിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചതു കൊണ്ട് ഔദ്യോഗികമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ മുഴുവൻ രൂപം മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട ——————————- മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ…