മലപ്പുറം കോട്ടക്കൽ സീത വധ കേസിൽ പ്രതി അബ്ദുൾ സലാമിന് ജീവപര്യന്തം തടവ്. മഞ്ചേരി അഡീഷണൽ കോടതി ജഡ്ജ് ടി.പി.സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.
2013 ഒകടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത ആഭരണങ്ങൾ സേലത്തുള്ള ജ്വല്ലറിയിൽ വിൽക്കുകയുമായിരുന്നു. ഇത് റിക്കവറി നടത്തിയതാണ് ശിക്ഷക്കാധാരമായത്. 42 സാക്ഷികളേയും 39 രേഖകളും 9 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.