ഉത്ര വധക്കേസ്: സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, മൂന്ന് ദിവസം അഭിഭാഷകനുമായി ചർച്ച നടത്താൻ അനുമതി

ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണക്ക് മുമ്പായി ജയിലിന് പുറത്ത് മൂന്ന് ദിവസം അഭിഭാഷകനുമായി ചർച്ച നടത്താൻ കോടതി അനുമതി നൽകി. നവംബർ 13 മുതൽ മൂന്ന് ദിവസത്തേക്കാണ് അനുമതി

 

ഓരോ ദിവസവും അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം. മെയ് ആറിനാണ് ഉത്രയെ സൂരജ് മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ഏപ്രിൽ രണ്ടിന് അണലിയെ ഉപയോഗിച്ചും കടിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് ഉത്ര രക്ഷപ്പെട്ടു. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മൂർഖനെ കൊണ്ടു കടിപ്പിച്ചു കൊന്നത്.