മുനയൊടിഞ്ഞ് ബാംഗ്ലൂർ; ഹൈദരാബാദിന് 132 റൺസ് വിജയലക്ഷ്യം
ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131റൺസ് എടുക്കാനേ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞുള്ളു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം…