ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ മത്സരം. സൺ റൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സും ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുക. ടോസ് നേടിയ ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. ഇന്ന് പരാജയപ്പെടുന്ന ടീം പുറത്താകുമെന്നതിനാൽ മത്സരം തീപാറുമെന്നതിൽ സംശയമില്ല
ഇന്ന് ജയിക്കുന്ന ടീം ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടുക. പരുക്കേറ്റ ക്രിസ് മോറിസിന് പകരം ബംഗ്ലൂരിനായി ആദം സാംപ ഇറങ്ങും. ഹൈദരാബാദിന് വൃദ്ധിമാൻ സാഹക്ക് പരുക്കേറ്റത് തിരിച്ചടിയാണ്. ശ്രീവാട്‌സ് ഗോസ്വാമിയാണ് പകരക്കാരൻ കീപ്പർ
ഹൈദരാബാദ് ടീം: ഡേവിഡ് വാർണർ, ശ്രീവാട്‌സ് ഗോസ്വാമി, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, അബ്ദുൽ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഷഹബാസ് നദീം, സന്ദീപ് ശർമ, ടി നടരാജൻ