അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. തകർച്ചയോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ആരംഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ അവർക്ക് ജോസ് ബട്‌ലറെ നഷ്ടപ്പെട്ടു. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്
ഒരു റൺസുമായി ജേസൺ റോയിയും നാല് റൺസുമായി ഡേവിഡ് മലാനുമാണ് ക്രീസിൽ. ഒരോവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി സൂര്യകുമാർ യാദവ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷനും ടീമിലുണ്ട്
ഇന്ത്യ ടീം: ശ്രേയസ്സ് അയ്യർ, വിരാട് കോഹ്ലി, വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ, ചാഹൽ, സൂര്യകുമാർ യാദവ്, ഷാർദൂൽ താക്കൂർ, ഹാർദിക് പാണ്ഡ്യ