ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഇന്ത്യക്ക് ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു
സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഗിൽ പൂജ്യത്തിന് പുറത്തായി. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. 24 റൺസുമായി രോഹിത് ശർമയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
ചെന്നൈയിൽ തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചെത്തണമെങ്കിൽ വിജയം അനിവാര്യമാണ്.