അഞ്ച് വിക്കറ്റുകൾ വീണു; ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ വൻ തകർച്ചയിലേക്ക്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ്. പൂജാര, രഹാനെ, മായങ്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. ഓസീസ് സ്‌കോറിനേക്കാൾ 200 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

ഇന്ന് തുടക്കത്തിലെ പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 25 റൺസാണ് പൂജാര എടുത്തത്. അധികം വൈകാതെ നായകൻ രഹാനെയും പുറത്തായി. 37 റൺസാണ് നായകൻ എടുത്തത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4ന് 161 റൺസ് എന്ന നിലയിലായിരുന്നു.

ഇതേ സ്‌കോറിൽ മായങ്ക് അഗർവാളും പുറത്തായി. 38 റൺസാണ് അഗർവാൾ എടുത്തത്. ആറ് റൺസുമായി റിഷഭ് പന്തും ആറ് റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ