മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 195 റൺസിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. 11 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് നിലവിലുള്ളത്
ഇന്ത്യക്ക് വേണ്ടി നായകൻ അജിങ്ക്യ രഹാനെ അർധ സെഞ്ച്വറി തികച്ചു. 62 റൺസെടുത്ത രഹാനെയും 12 റൺസെടുത്ത ജഡേജയുമാണ് ക്രീസിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ശുഭ്മാൻ ഗിൽ 45 റൺസെടുത്ത് പുറത്തായി. ഹനുമ വിഹാരി 21 റൺസിനും റിഷഭ് പന്ത് 29 റൺസിനും പൂജാര 17 റൺസിനും പുറത്തായി.