കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട. നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഗീത് ശിവനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ.

യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹിന്ദിയിലും അദ്ദേഹം അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.