കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നും അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണെന്നും സൈനിക ആശുപത്രി അധികൃതർ വ്യക്തമാക്കി
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണാബ് മുഖർജിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെ അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. ആഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.