എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോംഗ് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക്. എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരിൽ ചിലർ കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഹോങ്കോംഗിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കു
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും ടെസ്റ്റിന് വിധേയമാകണം. കൂടാതെ ഹോങ്കോംഗിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തിൽ വെച്ച് തന്നെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകണം.
നിയന്ത്രണത്തെ തുടർന്ന് ഇന്നലെ പുറപ്പെണ്ടേ ഡൽഹി-ഹോങ്കോംഗ് വിമാനം ക്യാൻസൽ ചെയ്തിരുന്നു. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാഖ്സ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.