ചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറണ്ട്

ചെക്ക് കേസിൽ നടൻ റിസബാവക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് നടപടി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പടുവിച്ചത്.

സാദിഖിന്റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു.

പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പണം അടയ്ക്കാനോ കോടതിയിൽ കീഴടങ്ങാനോ തയ്യാറാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.