ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി രൂപാന്തരം പ്രാപിക്കുന്നതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമാകുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകും
23ന് മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്നുണ്ട്. ഡൽഹി, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും. അതേസമയം കേരളത്തെ നേരിട്ട് ബാധിക്കില്ല. ഒറ്റപ്പെട്ട ശക്തമായ മഴയാകും കേരളത്തിലുണ്ടാകുക.