കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബീനാച്ചി -പനമരം റോഡിന്റെ നിർമ്മാണം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല

സുൽത്താൻ ബത്തേരി : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡിന്റെ നിർമ്മാണം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മാർച്ചിൽ പണി പൂർത്തിയാക്കേണ്ട റോഡാണ് നിർമ്മാണം പാതിവഴിയിലായി കിടക്കുന്നത്. കുണ്ടുംകുഴിയുമായി ഗതാഗതത്തിന് പോലും പറ്റാത്ത വിധമാണിപ്പോൾ. 22 കിലോമീറ്റർ ദൂരം വരുന്ന ബീനാച്ചി- പനമരം –റോഡ് 52 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. വീതികൂട്ടി കയറ്റംകുറച്ചാണ് ടാറിംഗ് നടത്തേണ്ടിയിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ കരാർ ഏറ്റെടുത്തത്. മുഖ്യ കരാറുകാരൻ സബ് കോൺട്രാക്ടർക്ക്…

Read More

ഓണാഘോഷം വീടുകളില്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഓ​ണ നാ​ളു​ക​ളി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും ഡി.​എം​.ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണു നി​ർ​ദേ​ശം. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി സം​സാ​രി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ൻ ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം….

Read More

സുൽത്താൻ ബത്തേരി കല്ലുവയൽ സിവിൽ സപ്ലൈസ് ഗോഡൗണിലേക്കുള്ള ചരക്ക് വാഹനങ്ങൾ ഗതാഗത തടസം സൃഷ്ട്ടിക്കുന്നു

സുൽത്താൻ ബത്തേരി : അന്തർ സംസ്ഥാന പാതയായ ബത്തേരി -ചേരമ്പാടി റോഡിൽ കല്ലുവയൽ ജംഗ്ഷനിൽ ചരക്ക് വാഹനങ്ങൾ ഗതാഗത തടസം സൃഷ്ട്ടിക്കുന്നത് തുടർകഥയാകുന്നു.ഇവിടെ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്കുള്ള സാധനങ്ങളുമായി വരുന്ന ലോറികൾ പാതയോരങ്ങളിൽ നിർത്തിയിടുന്നതാണ് ഗതാഗത തടസത്തിന് കാരണം. ദിവസേന അമ്പതോളം ലോറികളാണ് ചരക്ക് ഇറക്കുന്നതിനായി റോഡരുകിലായി പാർക്ക് ചെയ്യുന്നത്. ഗോഡൗണിനോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലത്താതിനാലാണ് റോഡരുകിലായി വാഹനങ്ങൾ ഇടുന്നത്. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് യാത്ര വാഹനങ്ങൾക്ക് ഇതുവഴി…

Read More

കോഴിക്കോട് തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം

പയ്യോളി: തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പറമ്പത്ത് മുല്ലക്കോയ തങ്ങള്‍( 67) ആണ് ഇന്ന് മെഡിക്കല്‍ ആശുപത്രിയില്‍ മരിച്ചത്. മലപ്പുറത്തെ മകളുടെ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെയുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ 8 നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: പരേതയായ ചെറിയബീവി. മക്കള്‍ : സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, റഷീദ ബീവി, ഖമറുന്നിസ ബീവി, തസ്‌ന ബീവി, മുഹമ്മദ്…

Read More

ഗവൺമെന്റ് കോളേജ് തുടങ്ങുന്നതിനുള്ള അനുമതി ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകണം ;ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻ ബത്തേരി : ബജറ്റിൽ ഉൾപ്പെടുത്തിയ സുൽത്താൻ ബത്തേരി സർക്കാർ ആർട്‌സ് ആന്റ് സയൻസ്‌കോളേജ് ഉടൻ തുടങ്ങുന്നതിനുള്ള അനുമതി ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി നൽകണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളേജ് ഉടൻ ആരംഭിക്കുന്നതിന് വേണ്ടി ഡെപ്യുട്ടി ഡയറക്ടറുടെ ശുപാർശയിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള ഭൗതിക സാഹചര്യം ഏർപ്പെടുത്തുകവരെ ചെയ്തിട്ടും, എം.എൽ.എ കോളേജ് തുടങ്ങാൻ ഒന്നും ചെയ്തില്ല എന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള കുപ്രചരണം മാത്രമാണ്. ബത്തേരിയിൽ ഒരു പുതിയ ഗവൺമെന്റ് കോളേജ്…

Read More

മൂവാറ്റുപുഴയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഈസ്റ്റ്് വാഴപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന സജോയുടെ മകന്‍ എബില്‍ (21 മാസം) ആണ് മരിച്ചത്.ചുറ്റുമതിലുള്ള കിണറിലാണ് കുട്ടി വീണത്. മൂന്നു വയസുകാരനായ സഹോദരനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഈ സമയം മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് സജോ ജോലി സ്ഥലത്തായിരുന്നു. വീട്ടിലെ അടുക്കളയിലെ ജോലി കഴിഞ്ഞ് അമ്മ പുറത്തു വരുമ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. കുട്ടിയുടെ സഹോദരനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇറങ്ങി…

Read More

കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു

പെരിന്തല്‍മണ്ണ: കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് സ്വദേശി തെക്കുംപുറത്ത് കളത്തില്‍ വീട്ടില്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിയാസ് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വീടിനടുത്തുള്ള കുളത്തില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. കുളത്തില്‍ വീണ് പരിക്കേറ്റ് മൗലാന തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രി ഇന്‍ക്വസ്റ്റ് മുറിയിലാണ്.

Read More

സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി

സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന്…

Read More

കൊവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു: ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നൽകിയത്. കൊവിഡിന്റെ മറവിൽ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇത്. പ്രതിഷേധാർഹമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു കൊവിഡിന്റെ മറവിൽ തന്ത്രപ്രധാന മേഖലകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് എ കെ…

Read More

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം വിമാനത്താവളം അടുത്ത 50 വർഷത്തേക്ക് നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമായി സംസ്ഥാന സർക്കാർ. ബിജെപി ഇതിന്റെ പേരിൽ കോടികളുടെ അഴിമതി നടത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ നിയമനടപടിയിലേക്ക് പോകുമെന്ന സൂചനയും കടകംപള്ളി നൽകി. സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്പനിക്ക് നൽകാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നൽകിയെന്നത് അമ്പരിപ്പിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു. കൊവിഡ് കാലത്ത് നടന്ന പകൽക്കൊള്ളയാണിത്. വിമാനത്താവളത്തിന്റെ കച്ചവടത്തിന്റെ പേരിൽ ബിജെപി കോടികളുടെ…

Read More