പയ്യോളി: തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പറമ്പത്ത് മുല്ലക്കോയ തങ്ങള്‍( 67) ആണ് ഇന്ന് മെഡിക്കല്‍ ആശുപത്രിയില്‍ മരിച്ചത്.
മലപ്പുറത്തെ മകളുടെ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെയുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ 8 നാണ് രോഗം സ്ഥിരീകരിച്ചത്.
ഭാര്യ: പരേതയായ ചെറിയബീവി. മക്കള്‍ : സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, റഷീദ ബീവി, ഖമറുന്നിസ ബീവി, തസ്‌ന ബീവി, മുഹമ്മദ് ഷംനാദ് മരുമക്കള്‍: ലുഖ്മാന്‍ അഹ്‌സനി , മുഹമ്മദ് സയ്യിദ്, മുഹമ്മദ് റഫീഖ്, ആയിശ ബീവി.