സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ സലാം. പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

പാറത്തോട് സ്വദേശിയായ അബ്ദുല്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.