സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തൃശ്ശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ജൂലൈ 5ന് കുഴഞ്ഞുവീണ് മരിച്ച തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി വത്സലക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. വത്സലയുടെ രോഗ ഉറവിടവും സംശയകരമാണ്. കൊവിഡ് സ്ഥിരീകരിച്ച കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ജോലി ചെയ്ത ബസില്‍ ഇവരുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മകളില്‍ നിന്നാകാം വത്സലക്ക് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.