സുൽത്താൻ ബത്തേരി കല്ലുവയൽ സിവിൽ സപ്ലൈസ് ഗോഡൗണിലേക്കുള്ള ചരക്ക് വാഹനങ്ങൾ ഗതാഗത തടസം സൃഷ്ട്ടിക്കുന്നു

സുൽത്താൻ ബത്തേരി : അന്തർ സംസ്ഥാന പാതയായ ബത്തേരി -ചേരമ്പാടി റോഡിൽ കല്ലുവയൽ ജംഗ്ഷനിൽ ചരക്ക് വാഹനങ്ങൾ ഗതാഗത തടസം സൃഷ്ട്ടിക്കുന്നത് തുടർകഥയാകുന്നു.ഇവിടെ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്കുള്ള സാധനങ്ങളുമായി വരുന്ന ലോറികൾ പാതയോരങ്ങളിൽ നിർത്തിയിടുന്നതാണ് ഗതാഗത തടസത്തിന് കാരണം.
ദിവസേന അമ്പതോളം ലോറികളാണ് ചരക്ക് ഇറക്കുന്നതിനായി റോഡരുകിലായി പാർക്ക് ചെയ്യുന്നത്. ഗോഡൗണിനോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലത്താതിനാലാണ് റോഡരുകിലായി വാഹനങ്ങൾ ഇടുന്നത്. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് യാത്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോവുക വളരെ ദുഷ്‌ക്കരമാണ്. ഇത് മിക്കപ്പോഴും അപകടത്തിനിടയാക്കുന്നു. ലോറികൾ പാതയോരത്ത് കിടക്കുന്നതിനാൽ ഇതു വഴി പോകുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്ക് ദൂരകാഴ്ച കിട്ടാത്തതിനാൽ അപകടവും ഇവിടെ നിത്യസംഭവമായി മാറുകയാണ്.