കൊല്ലം അഞ്ചൽ ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ സൂരജിനെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. സൂരജ് മാത്രമാണ് കേസിലെ പ്രതി
പണം തട്ടാനായാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഉത്രയെ രണ്ട് തവണ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായി അന്വേഷണ ലംഘം പറയുന്നു. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുണ്ടായി
പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് മേൽ ചുമത്തിയിരിക്കുന്നത്