കൊവിഡ് വാക്‌സിൻ നിർമിക്കും; രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകും: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കൊവിഡിനെതിരായ വാക്‌സിൻ ഓസ്‌ട്രേലിയ നിർമിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി ചേർന്ന് ആസ്ട്രസെനക്ക വാക്‌സിൻ നിർമിക്കാനുള്ള കരാറിലെത്തിയതായും മോറിസൺ അറിയിച്ചു

ഓക്‌സ്‌ഫോർഡ് വാക്‌സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ സ്വന്തമായി ഓസ്‌ട്രേലിയ നിർമിക്കും. 25 മില്യൺ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. ഓക്‌സ്‌ഫോർഡിന്റെ വാക്‌സിൻ പരീക്ഷണഫലം ഈ വർഷം അവസാനത്തോടെ പുറത്തുവരുമെന്നാണ് അറിയുന്നത്. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇത്.