കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്

 

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്. ഏപ്രിൽ 11 മുതൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന ന്യൂസിലാൻഡ് പൗരൻമാർക്കും വിലക്ക് ബാധകമാണ്

ഇന്ത്യയിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നുവെങ്കിൽ അത് കർശന നിയന്ത്രണങ്ങളോടെയായിരിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ പേർക്കാണ് ഇന്ത്യയിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്.