ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

 

ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് ചൈനയിൽ വിലക്ക്. കോവിഡ് വൈറസിന്റെ കണികകൾ ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തിയതിനെതുടർന്ന് വിലക്കിയത്. ഒരാഴ്ചത്തേക്കാണ് വിലക്ക്.

ഇന്ത്യയിലെ ആറ് കമ്പനികളിൽ നിന്നെത്തിയ ഉത്പന്നങ്ങൾക്കാണ് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ചൈനീസ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ മത്സ്യം പൊതിയാൻ ഉപയോഗിച്ച കവറുകളുടെ പുറത്താണ് കൊവിഡ് വൈറസുകൾ കണ്ടെത്തിയത്.