സുധാകരൻ ഒത്ത എതിരാളിയാണോയെന്ന് ചോദ്യം; കണ്ടറിയേണ്ട പൂരമല്ലേ എന്ന് മുഖ്യമന്ത്രി
കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഒത്ത എതിരാളിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് കണ്ടറിയേണ്ട പൂരമല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരുടെ ഗുണത്തിന് കൊണ്ടുവന്നതല്ലേ. എതിർ പാർട്ടിക്കാരനായ ഞാൻ എന്തുപറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു