മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

 

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതികൾ പറയുന്നു.

റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കിയത്. അതിനാൽ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഇവരുടെ വാദം. അതേസമയം കേസിലെ അന്വേഷണത്തിൽ നിന്നും ഡി എഫ് ഒ ധനേഷ്‌കുമാറിനെ മാറ്റി. പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി