ബംഗാളിൽ മുകുൾ റോയി വീണ്ടും തൃണമൂലിൽ

 

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബംഗാളിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാണ് മുകുൾ റോയി തിരിച്ചെത്തിയത്. മകൻ സുബ്രാംശു റോയിയും തൃണമൂലിലേക്ക് തിരികെയെത്തി

2017ലാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. എന്നാൽ അടുത്തിടെ ബിജെപിയിലേക്ക് പോയ നിരവധി നേതാക്കളാണ് തിരികെ തൃണമൂലിലേക്ക് തന്നെ വരുന്നത്. ബിജെപി സംസ്‌കാരവും ധാർമികതയും ബംഗാളിന് അന്യമാണെന്നും ബംഗാളിന് ബിജെപി ഇപ്പോഴും പുറത്തു നിൽക്കുന്നവരാണെന്നും മുകുൾ റോയ് പറഞ്ഞു