കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഒത്ത എതിരാളിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് കണ്ടറിയേണ്ട പൂരമല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരുടെ ഗുണത്തിന് കൊണ്ടുവന്നതല്ലേ. എതിർ പാർട്ടിക്കാരനായ ഞാൻ എന്തുപറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു