നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സമ്പൂർണ പരാജയം സംബന്ധിച്ച് മുൻ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാത്രം മാറ്റിയതു കൊണ്ട് കാര്യമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഘടനാതലത്തിൽ പൂർണമായ മാറ്റം വേണം. ഗ്രൂപ്പ് താത്പര്യങ്ങൾക്ക് അതീതമായി പാർട്ടി താത്പര്യങ്ങൾ ഉടലെടുക്കണം. താഴെ തട്ട് മുതലുള്ള സംഘടനാ പ്രശ്‌നങ്ങൾ കണ്ടുപിടിക്കണമെന്നും മാറ്റം താഴെ തട്ട് മുതൽ ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു
നേരത്തെ സി വി ആനന്ദബോസും കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം വേണമെന്ന റിപ്പോർട്ടാണ് ആനന്ദ ബോസ് നൽകിയത്.