ഇന്ത്യയിൽ നിന്നുള്ള മീനുകളിൽ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന. ചൈനീസ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ബസു ഇന്റർനാഷണലിൽ നിന്നുള്ള ഇറക്കുമതിയാണ് സസ്പെൻഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മത്സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്പെൻഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു.
നേരത്തെ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മീനിലും കൊറോണ കണ്ടെത്തിയതിനെ തുടർന്ന് ചൈന ഇറക്കുമതി സസ്പെൻഡ് ചെയ്തിരുന്നു.