കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത്് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്‌ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചിട്ടുളളത്.

Read More

അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; 8 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകൾ ഉള്ളതായും എൻഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തത്. നാല് നാട്ടുകാരും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും…

Read More

6201 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 77,390 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂർ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂർ 431, കാസർഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 11 ഹോട്ട് സ്‌പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 11), നെടുമ്പ്രം (സബ് വാർഡ് 12), റാന്നി പഴയങ്ങാടി (സബ് വാർഡ് 10), മലയാലപ്പുഴ (സബ് വാർഡ് 11), ചെറുകോൽ (സബ് വാർഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേൻകര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാർഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി…

Read More

നിയന്ത്രണരേഖയിൽ പാക് പ്രകോപനം: മൂന്ന് സൈനികർക്ക് വീരമൃത്യു; മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം. രണ്ട് ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചായി സേനാ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പ്രത്യാക്രമണത്തിൽ പന്ത്രണ്ടോളം പാക് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്…

Read More

വയനാട് ‍ജില്ലയിൽ 106 പേര്‍ക്ക് കൂടി കോവിഡ്; 160 പേര്‍ക്ക് രോഗമുക്തി,105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.11.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് ജവാന് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്. വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറയിക്കുന്നത്. ഇന്നുപുലർച്ചെയായിരുന്നു ആക്രമണം

Read More

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് ഉപാധികളോടെ അനുമതി

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എം ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കാക്കനാട് ജില്ലാ ജയിലിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നൽകിയിരിക്കുന്നത് വക്കീലിനെ സാന്നിധ്യത്തിൽ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ…

Read More

നസ്രിയ തെലുങ്കിലേക്ക്; അരങ്ങേറ്റം നാനിയ്ക്ക് ഒപ്പം

നസ്രിയ നസീം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നടൻ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. റൊമാന്റിക് എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. നവംബര്‍ 21- ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും. മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ എത്തുന്നത്

Read More