നസ്രിയ തെലുങ്കിലേക്ക്; അരങ്ങേറ്റം നാനിയ്ക്ക് ഒപ്പം

നസ്രിയ നസീം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നടൻ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. റൊമാന്റിക് എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു.

നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. നവംബര്‍ 21- ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ എത്തുന്നത്