കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിലാണ് കോടിയേരി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത കോടിയേരി പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഇത് തള്ളിയിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി പാർട്ടി സെക്രട്ടറി മാറി നിൽക്കുന്നത്. പാർട്ടിക്കുള്ളിൽ കോടിയേരിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം